സൗജന്യ ഭക്ഷണവിതരണം തടഞ്ഞതിനെതിരേ ഹർജി
Monday, April 6, 2020 12:24 AM IST
കൊച്ചി: കൊല്ലം ജില്ലയിൽ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണം തയാറാക്കി സൗജന്യമായി വിതരണം ചെയ്യുന്നതു പോലീസ് തടഞ്ഞതു ചോദ്യം ചെയ്തു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ഫൈസൽ, ജില്ലാ പ്രസിഡന്റ് അരുണ്‍രാജ് എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും.