ആ പാട്ടുകൾക്കു മരണമില്ല: പി. ജയചന്ദ്രൻ
Monday, April 6, 2020 11:29 PM IST
അർജുനൻ മാഷ് എനിക്കു വെറുമൊരു സംഗീതസംവിധായകനായിരുന്നില്ല. എനിക്കദ്ദേഹം ഈശ്വര തുല്യനായിരുന്നു. അദ്ദേഹത്തിനു മരണമില്ല. അദ്ദേഹം നമുക്കുതന്ന പാട്ടുകൾക്കും.
കുറേ നല്ല പാട്ടുകൾ എന്നെക്കൊണ്ട് മാഷ് പാടിച്ചു. ഒരുപാട് നല്ലകൂട്ടുകെട്ടുകളിൽ നല്ല ഗാനങ്ങൾ പാടാനായതും എന്റെ ഭാഗ്യം.
മലയാള സിനിമയ്ക്കു സംഗീതസംവിധായകനെ മാത്രമല്ല നഷ്ടമായിരിക്കുന്നത്. നല്ലൊരു മനുഷ്യനെയാണ്. റിക്കാർഡിംഗ് സ്റ്റുഡിയോയിൽ അദ്ദേഹം വളരെ സൗമ്യനായിരുന്നു. ഇടയ്ക്കിടെ അദ്ദേഹത്തെ പോയി കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിറന്നാളിന് കൊച്ചിയിൽ ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നുവെങ്കിലും കോവിഡും ലോക്ക്ഡൗണും കാരണം വേണ്ടെന്നുവച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തികിട്ടാൻ പ്രാർഥിക്കുന്നു.