ലോക്ക് ഡൗണ്‍ തുടരണം: ഐഎംഎ
Tuesday, April 7, 2020 12:38 AM IST
തിരുവനന്തപുരം : കൊവിഡ്-19 രോഗം പടർന്നുപിടിക്കുന്നതു നിയന്ത്രിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പദ്ധതി ഇപ്പോഴത്തെ കാലാവധിക്കുശേഷം അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ)വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഈക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്ത് നൽകിയതായി ഐഎംഎ യുടെ സംസ്ഥാന പ്രസിഡന്റ് ഡോ. ഏബ്രഹാം വർഗീസും സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.