ത​പാ​ൽവ​കു​പ്പു വ​ഴി ഇ​നി വീ​ട്ടു​പ​ടി​ക്ക​ൽ പ​ണ​മെ​ത്തും
Tuesday, April 7, 2020 12:38 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം ഇ​​​​നി ത​​​​പാ​​​​ൽവ​​​​കു​​​​പ്പ് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ര​​​​ന്‍റെ വീ​​​​ട്ടു​​​​പ​​​​ടി​​​​ക്ക​​​​ലെ​​​​ത്തും. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​നും സ്കോ​​​​ഷ​​​​ർ​​​​ഷി​​​​പ്പും ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​വ ലോ​​​​ക്ക്ഡൗ​​​​ൺ കാ​​​​ല​​​​ത്ത് ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ പോകാതെതന്നെ കൈ​​​​പ്പ​​​​റ്റാ​​​​വു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക്കു തു​​​​ട​​​​ക്ക​​​​മാ​​​​യി. ധ​​​​ന​​​​​​മ​​​​ന്ത്രി ടി.​​​​എം. തോ​​​​മ​​​​സ് ഐ​​​​സ​​​​ക്, ചീ​​​​ഫ് പോ​​​​സ്റ്റ് മാ​​​​സ്റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ ഓ​​​​ഫീ​​​​സി​​​​ൽ പ​​​​ദ്ധ​​​​തി​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി തു​​​​ട​​​​ക്ക​​​​മി​​​​ട്ടു.

ആ​​​​ധാ​​​​റും മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​റും ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള ഏ​​​​തു ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടി​​​​ൽ നി​​​​ന്നും പ​​​​ണം ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സി​​​​ൽ വി​​​​ളി​​​​ച്ചാ​​​​ൽ പോ​​​​സ്റ്റ്മാ​​​​ൻ മു​​​​ഖേ​​​​ന വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കും. വീ​​​​ട്ടി​​​​ലെ​​​​ത്തു​​​​ന്ന ത​​​​പാ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നോ​​​​ട് മൊ​​​​ബൈ​​​​ൽ ന​​​​മ്പ​​​​ർ പ​​​​റ​​​​യു​​​​ന്നു. ശേ​​​​ഷം ല​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​ടി​​​​പി അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി പ​​​​ങ്കി​​​​ടു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന് ബ​​​​യോ​​​​മെ​​​​ട്രി​​​​ക് സ്കാ​​​​നിം​​​​ഗ് വ​​​​ഴി ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നെ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് പ​​​​ണം കൈ​​​​മാ​​​​റും.

ലോ​​​​ക്ക്ഡൗ​​​​ൺ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ശാ​​​​രീ​​​​രി​​​​ക അ​​​​ക​​​​ലം പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​തി​​​​നാ​​​​ൽ ബാ​​​​ങ്കി​​​​ലോ എ​​​​ടി​​​​എ​​​​മ്മി​​​​ലോ പോ​​​​കാ​​​​തെ ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം പ​​​​ണം ല​​​​ളി​​​​ത​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്കാം. ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന് ഈ ​​​​സേ​​​​വ​​​​നം സൗ​​​​ജ​​​​ന്യ​​​​മാ​​​​ണ്. ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ അ​​​​ടു​​​​ത്തു​​​​ള്ള ഹെ​​​​ഡ് പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​മാ​​​​യോ ഓ​​​​രോ ത​​​​പാ​​​​ൽ ഡി​​​​വി​​​​ഷ​​​​നി​​​​ലും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഹെ​​​​ൽ​​​​പ്പ് ലൈ​​​​നു​​​​മാ​​​​യോ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.


പോ​​​​സ്റ്റ​​​​ൽ ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ ഹെ​​​​ൽപ്പ് ലൈ​​​​ൻ ന​​​​മ്പ​​​​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ർ​​​​ത്ത്: 04712464814, 2464794, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സൗ​​​​ത്ത്: 04712471654, കൊ​​​​ല്ലം: 04742760463, തി​​​​രു​​​​വ​​​​ല്ല: 04692602591, പ​​​​ത്ത​​​​നം​​​​തി​​​​ട്ട: 04682222255, ആ​​​​ല​​​​പ്പു​​​​ഴ: 04772251540, ആ​​​​ലു​​​​വ: 04842620570, ച​​​​ങ്ങ​​​​നാ​​​​ശ്ശേ​​​​രി: 04812424444, എ​​​​റ​​​​ണാ​​​​കു​​​​ളം: 04842355336, ഇ​​​​ടു​​​​ക്കി: 04862222281, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട: 04802821626, കോ​​​​ട്ട​​​​യം: 04812582970, മാ​​​​വേ​​​​ലി​​​​ക്ക​​​​ര: 04792302290, 2303293, തൃ​​​​ശൂ​​​​ർ: 04872423531, പാ​​​​ല​​​​ക്കാ​​​​ട്: 04912544740, ഒ​​​​റ്റ​​​​പ്പാ​​​​ലം: 04662222404, തി​​​​രൂ​​​​ർ: 04942422490, മ​​​​ഞ്ചേ​​​​രി: 04832766840, കോ​​​​ഴി​​​​ക്കോ​​​​ട്: 04952386166, വ​​​​ട​​​​ക​​​​ര: 04962523025, ത​​​​ല​​​​ശേ​​​​രി: 04902322300, 7907272056, ക​​​​ണ്ണൂ​​​​ർ: 04972708125, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ്: 04994230885

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.