വിദേശരാജ്യങ്ങളിൽ 18 മലയാളികൾ മരിച്ചു
Tuesday, April 7, 2020 1:10 AM IST
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ്-19 ബാധിച്ച് 18 മലയാളികൾ മരിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കയിൽ ഇന്നലെ എട്ടു മലയാളികൾ മരിച്ചു. ഇന്നലെ അമേരിക്കയിൽ കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യന്, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശിനി ശിൽപ നായർ, ജോസഫ് തോമസ്, തിരുവല്ല സ്വദേശി ഈപ്പൻ ജോസഫ് എന്നിവരും യുകെയിൽ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂർ ഇരിട്ടി സ്വദേശി സിന്റോ ജോർജ് എന്നിവരും ഗൾഫിൽ അജ്മാനിൽ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസും മരിച്ചു.
ഞായറാഴ്ച അമേരിക്കയിൽ തിരുവല്ല സ്വദേശി ഷോണ്‍ എസ്. ഏബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട്, അയർലൻഡിൽ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോർജ്, സൗദിയിൽ മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാൻ എന്നിവർ മരിച്ചിരുന്നു. നാലിനു സൗദിയിൽ പാനൂർ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ. തോമസ് എന്നിവരും രണ്ടിനു ലണ്ടനിൽ എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവൽ, മലപ്പുറം പെരുന്തൽമണ്ണ സ്വദേശി ഹംസ എന്നിവരും മരിച്ചു.
ഒന്നിന് ദുബായിയിൽ തൃശൂർ കയ്പമംഗലം സ്വദേശി പരീത്, മാർച്ച് 31ന് അമേരിക്കയിൽ പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരുമാണ് കോവിഡ് ബാധിച്ചു മരിച്ചത്.