കാ​റി​ൽ ബൈ​ക്കിടി​ച്ചു വിദ്യാർഥി മ​രി​ച്ചു
കാ​റി​ൽ ബൈ​ക്കിടി​ച്ചു വിദ്യാർഥി മ​രി​ച്ചു
Tuesday, May 26, 2020 12:32 AM IST
അ​​രൂ​​ർ: കാ​​റി​​ന്‍റെ പിന്നിൽ ബൈ​​ക്കിടി​​ച്ചു പി​​ൻ​​സീ​​റ്റ് യാ​​ത്രി​​ക​​ൻ മ​​രി​​ച്ചു. ബൈക്ക് ഓ​​ടി​​ച്ചി​​രു​​ന്ന സു​​ഹൃ​​ത്ത് പ​​രി​​ക്കു​​ക​​ളോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ൽ. തു​​റ​​വൂ​​ർ വ​​ലി​​യ​​പ​​റ​​ന്പി​​ൽ ആ​​മീ​​ൻ അ​​സ്‌ലം (20) ​​ആ​​ണ് മ​​രി​​ച്ച​​ത്.​ സു​​ഹൃ​​ത്ത് നാ​​സ​​ർ മാ​​ൻ​​സി​​ലി​​ൽ അ​​ൽ അ​​മീ​​ൻ (19) നെ പ​​രി​​ക്കു​​ക​​ളോ​​ടെ എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.​

ചേ​​ർ​​ത്ത​​ല സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ് കോ​​ള​​ജി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​കോം വി​​ദ്യാ​​ർ​​ഥി​യാ​​ണ് അസ്‌​ലം.​ എ​​ര​​മ​​ല്ലൂ​​ർ മോ​​ഹം ആ​​ശു​​പ​​ത്രി​​ക്കു സ​​മീ​​പം ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഒ​​ൻ​​പ​​തി​നാ​യി​രു​ന്നു അ​​പ​​ക​​ടം. ബാ​​ല്യ​​കാ​​ല സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ ഇ​​വ​​ർ മ​റ്റു സു​​ഹൃ​​ത്തു​​ക്ക​​ളോടൊപ്പം പെ​​രു​​ന്നാ​​ളി​​ന് ഡ്ര​​സ് എ​​ടു​​ക്കാ​​ൻ എ​​ര​​മ​​ല്ലൂ​​രി​​ലേ​​ക്കു പോകു​​ന്പോ​​ൾ അ​തേ ദി​ശ​യി​ൽ മുന്നിൽ പോ​യി​രു​ന്ന കാ​​ർ പെ​​ട്ടെ​ന്നു യു ​​ടേ​​ണ്‍ എടുത്തതാണ് അ​പ​ക​ട​കാരണം. എ​​റ​​ണാ​​കു​​ളം മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​നാ​​യി​​ല്ല.​​

​ ഒ​​മാ​​നി​ലാ​​യി​​രു​​ന്ന ആ​​മീ​​ൻ അ​​സ്‌ലാം പ​​ഠനത്തിനാ​​യി അമ്മ ഷാ​​ജി​​ത​​ക്കും സ​​ഹോ​​ദ​​ര​ങ്ങ​​ളോടുമൊ​​പ്പം ഒ​​രു വ​​ർ​​ഷം മു​​ൻ​​പ് നാ​​ട്ടി​​ൽ എ​​ത്തി​​യ​​താ​​യി​​രു​​ന്നു. പി​​താ​​വ് സാ​​ദ​​ത്ത് ഒ​​മാ​​നി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.