ധാരണ പാലിക്കാൻ സമയപരിധിയുണ്ട്: പി.ജെ. ജോസഫ്
Tuesday, May 26, 2020 12:32 AM IST
തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു ധാരണ പാലിക്കണമെന്നു പി.ജെ. ജോസഫ് എംഎൽഎ. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരണ പാലിച്ചാൽ മാത്രമേ മുന്നണി മുന്നണിയാകുകയുള്ളൂ.
പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനാവില്ല, ഇതിനു സമയപരിധിയുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചു ധാരണയുണ്ടെന്നും അതു പാലിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ടെങ്കിൽ അതു സ്വാഗതാർഹമാണ്. മുന്നണി ബന്ധത്തിൽ ആശയക്കുഴപ്പങ്ങളുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു നിങ്ങളായിട്ടു പ്രശ്നം ഉണ്ടാക്കാതിരുന്നാൽ മതിയെന്നായിരുന്നു ജോസഫിന്റെ മറുപടി.