ബാബുകുമാർ വധശ്രമക്കേസ്: ഡിവൈഎസ്പിക്കു പത്തു വർഷം തടവ്
Tuesday, May 26, 2020 12:51 AM IST
തിരുവനന്തപുരം: ഹെഡ് കോൺസ്റ്റബിൾ ബാബു കുമാർ വധശ്രമക്കേസിൽ ഡിവൈഎസ്പി എം.സന്തോഷ് നായർ ഉൾപ്പെടെ നാലു പ്രതികൾക്കു പത്തു വർഷം തടവും പിഴയും. വിനീഷ് (ജിണ്ട അനി) , കണ്ടെയ്നർ സന്തോഷ് (സന്തോഷ് കുമാർ) ,പുഞ്ചിരി മഹേഷ് ( മഹേഷ്), ഡിവൈഎസ്പി എം.സന്തോഷ് നായർ എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട നാലു പ്രതികൾ.
നാലും അഞ്ചും പ്രതികളായ സിഐ എസ്.വിജയൻ, പെന്റി എഡ്വിൻ എന്നിവരെ തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടു. ബാബുകുമാറിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ പ്രതികൾ നൽകണമെന്നും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനൽ കുമാർ ഉത്തരവിട്ടു.
2011 ജനുവരി 11ന് രാവിലെ 10 നു കൊല്ലത്തെ വീടിനു മുമ്പിൽ വച്ച് ബാബു കുമാറിന്റെകൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്.