നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു
Tuesday, May 26, 2020 1:01 AM IST
പഴയങ്ങാടി: കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. വാടിക്കൽ കടവിന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്ന മാടായി മുട്ടം വെള്ളച്ചാൽ സ്വദേശി റിബിൻ ബാബു (18) ആണ് മരിച്ചത്. ചെന്നൈയിൽനിന്ന് 21 ന് നാട്ടിലെത്തി ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം പനിയും ഛർദിയുമുണ്ടായതിനെത്തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. തലച്ചോറിലുള്ള അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിശദീകരണം. വെള്ളച്ചാലിലെ കൊയ്ലേരിയൻ തങ്കം-ബാബു ഒമ്പതികളുടെ മകനാണ്. ഏക സഹോദരൻ റിജിൻ. മരണശേഷം നടത്തിയ സ്രവ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.