അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 9ന് തുടങ്ങും
Tuesday, May 26, 2020 11:55 PM IST
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ബിഎ, ബിഎഫ്എ ഫൈനല്‍ സെമസ്റ്റര്‍ (റഗുലര്‍ ആന്‍ഡ് റീ അപ്പിയറന്‍സ്) പരീക്ഷകള്‍ ജൂണ്‍ ഒന്‍പതിന് ആരംഭിക്കും. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായി സര്‍വകലാശാലയുടെ ഏതെങ്കിലും പ്രാദേശിക ക്യാമ്പസുകള്‍ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാം. ssusonli ne.org എന്ന വെബ്സൈറ്റ് മുഖേന 28ന് വൈകിട്ട് അഞ്ചിന് മുമ്പായി ഓണ്‍ലൈനായി അപേക്ഷിക്കണം.