കീടനാശിനി നിരോധനം സ്വാഗതാര്‍ഹമെന്ന് എഐഎസ്ഇഎഫ്
Tuesday, May 26, 2020 11:55 PM IST
കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന 27 കീടനാശിനി സംയുക്തങ്ങള്‍ നിരോധിക്കാന്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം സ്വീകരിച്ച നടപടികള്‍ ഓള് ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) സ്വാഗതംചെയ്തു. ആഗോളതലത്തില്‍ ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്കു വിശ്വാസ്യത വളര്‍ത്തുന്നതിനും ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും ആഭ്യന്തര ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷക്കും ഈ നടപടി ഏറെ സഹായിക്കുമെന്ന് ഓള് ഇന്ത്യ സ്പൈസസ് എക്സ്പോട്ടേഴ്സ് ഫോറം ചെയര്മാന് രാജീവ് പലീച പറഞ്ഞു.
കീടനാശിനികളുടെ നിരോധനം ശക്തമായി നടപ്പാക്കേണ്ടതുണ്ട്. ചില്ലറ വില്പനശാലകള് കര്‍ശനമായി നിരീക്ഷിക്കണം. നിരോധിത കീടനാശിനികള്‍ തീര്‍ത്തും ലഭ്യമല്ലാതാകണമെന്നും രാജീവ് പറഞ്ഞു.