കേരള കോണ്. -എം ജോസ് വിഭാഗം ധർണ ഇന്ന്
Tuesday, May 26, 2020 11:55 PM IST
കോട്ടയം: ലോക്ക്ഡൗണിനെത്തുടർന്നു കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിൽ സംസ്ഥാനസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കേരള കോണ്ഗ്രസ് -എം ജോസ് വിഭാഗം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ 14 ജില്ലാ കളക്ടറേറ്റ് പടിക്കലും ഇന്ന് ധർണാ സമരം സംഘടിപ്പിക്കും. കോട്ടയത്ത് ഡോ. എൻ. ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എറണാകുളത്ത് തോമസ് ചാഴികാടൻ എംപിയും, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ എംഎൽഎയും മറ്റ് ജില്ലകളിൽ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളും ഉദ്ഘാടനം ചെയ്യും.