പന്തളം മുൻ എംഎൽഎ പി.കെ. കുമാരൻ നിര്യാതനായി
Tuesday, May 26, 2020 11:55 PM IST
പന്തളം: മുൻ എംഎൽഎയും ദേവസ്വം ബോർഡംഗവുമായിരുന്ന പന്തളം മുടിയൂർക്കോണം കൊച്ചുകിഴക്കേതിൽ പി.കെ. കുമാരൻ (78) നിര്യാതനായി. സംസ്കാരം ഒൗദ്യോഗിക ബഹുമതികളോടെ നടന്നു. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: ഷൈൻനാഥ് (ലൈബ്രേറിയൻ, ഡിബി കോളജ് തിരുവൻവണ്ടൂർ), ഷൈന പി. കുമാരൻ (ധനലക്ഷ്മി ബാങ്ക്, കണ്ണൂർ).മരുമകൾ: ചാന്ദിനി ജി. കൃഷ്ണ (ലക്്ചറർ മൗണ്ട സിയോണ്‍ ലോ കോളജ്, കടമ്മനിട്ട).
കഴിഞ്ഞ 12 മുതൽ ആശുപത്രി ചികിത്സയിലായിരുന്ന അദ്ദേഹം പന്തളം സിഎം ആശുപത്രിയിൽ ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.
1996 2001 കാലയളവിൽ പന്തളം എംഎൽഎ ആയിരുന്നു. ജില്ലാകൗണ്‍സിലിൽ വൈസ് പ്രസിഡന്റ്,പന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗം, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം, ജില്ലാ കമ്മിറ്റിയംഗം, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ,പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.