ശങ്കർ റെഡ്ഡിയും ശ്രീലേഖയും ഡിജിപിമാർ
Thursday, May 28, 2020 12:53 AM IST
തിരുവനന്തപുരം: എഡിജിപിമാരായ ശങ്കർ റെഡ്ഡിക്കും ആര്. ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി നിയമനം. ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് ഡിജിപിയായി ശ്രീലേഖയെ നിയമിച്ചു. ഫയ൪ഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ വിരമിക്കുന്ന മുറയ്ക്കു ചുമതല ഏൽക്കും.
ശങ്കര്‍ റെഡ്ഡിയെ ഡിജിപി തസ്തികയില്‍ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കും.
എഡിജിപി എം.ആര്. അജിത് കുമാറിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി മാറ്റി നിയമിച്ചു. ശ്രീലേഖയായിരുന്നു നിലവിൽ ഗതാഗത കമ്മീഷണർ.