സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുത്: മുഖ്യമന്ത്രി
Friday, May 29, 2020 12:22 AM IST
തിരുവനന്തപുരം: സ്വകാര്യ സ്കൂളുകൾ ഫീസ് വർധിപ്പിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയതായി പരാതി ലഭിച്ചിട്ടുണ്ട്. ഫീസ് അടച്ച രസീത് കാണിച്ചാൽ മാത്രമേ പാഠപുസ്തകങ്ങൾ നൽകുകയുള്ളൂ എന്നു പറയുന്നതായും അറിയുന്നു.
പുതിയ സാഹചര്യത്തിനനുസരിച്ച് പഠനരീതിയിൽ മാറ്റം വരുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. സ്വകാര്യ സ്കൂളുകൾക്കും അതു ബാധകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.