ഞായറാഴ്ചകളിലെ വിശ്വാസ പരിശീലനം ഓണ്‍ലൈനില്‍
Saturday, May 30, 2020 11:54 PM IST
കൊച്ചി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ വിശ്വാസ പരിശീലന ക്ലാസുകളും ഓണ്‍ലൈനില്‍. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളിലും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെ ഓണ്‍ലൈന്‍, യുട്യൂബ് സംവിധാനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ കാറ്റക്കിസം ക്ലാസുകള്‍ നടക്കും.
പാഠപുസ്തകങ്ങള്‍ അധ്യാപകര്‍ കുട്ടികളുടെ വീടുകളില്‍ എത്തിക്കും. പുതിയ സാഹചര്യത്തില്‍ വിശ്വാസ പരിശീലന ക്ലാസുകള്‍ നടത്തുന്നതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപതകള്‍ക്കു നല്‍കിയതായി സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മീഷന് സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത് അറിയിച്ചു.