ശുചീകരണദിനം വിജയിപ്പിക്കുക: മുഖ്യമന്ത്രി
Sunday, May 31, 2020 12:36 AM IST
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ശുചീകരണദിനമായി ആചരിക്കാനുള്ള തീരുമാനം പ്രാവർത്തികമാക്കുന്നതിന് ജനങ്ങളാകെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു.
അടുത്തിടെ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനാംഗങ്ങൾ ശുചീകരണദിനത്തിൽ സജീവമായി പങ്കെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സാമൂഹിക സന്നദ്ധ സംഘടനകളും റസിഡന്റ്സ് അസോസിയേഷനുകളും സജീവമായി പങ്കെടുക്കണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടു വേണം പ്രവര്‍ത്തനം വിജയിപ്പിക്കാന്‍.
പകര്‍ച്ചവ്യാധികള്‍ തടയാന്‍ ചുറ്റുപാട് വൃത്തിയായിരിക്കണം. കൊതുകുജന്യ രോഗങ്ങള്‍ തടയുന്നതിന് ഇന്ന് ഡ്രൈഡേ ആചരിക്കണം. വീട്ടിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളമാണ് കൊതുകു വര്‍ധിക്കാന്‍ ഇടയാക്കുന്നത്. അതെല്ലാം ഒഴുക്കിക്കളയാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദേ ശിച്ചു.