സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ചാൽ എന്തു ചെയ്യാൻ: മുഖ്യമന്ത്രി
Tuesday, June 2, 2020 12:10 AM IST
തിരുവനന്തപുരം: ആരെങ്കിലും സ്വയം പരിഹാസ്യരാകാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തനിക്ക് ഒന്നും ചെയ്യാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ ബഡായി ബംഗ്ലാവ് എന്നും റിയാലിറ്റി ഷോ എന്നും പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോടു കാര്യങ്ങൾ പറയുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി. എനിക്കൊന്നും ചെയ്യാനില്ല: മുഖ്യമന്ത്രി പറഞ്ഞു.