ക്വാറന്റൈൻ കേന്ദ്രങ്ങളായ ഹോട്ടലുകളിലും മദ്യവിൽപന ആകാം
Tuesday, June 2, 2020 12:10 AM IST
തിരുവനന്തപുരം: ക്വാറന്റൈൻ കേന്ദ്രങ്ങളായ ബാർ അറ്റാച്ച്ഡ് ഹോട്ടലുകളിലും മദ്യത്തിന്റെ കൗണ്ടർ വിൽപന ആകാമെന്ന് ഇളവുകൾ സംബന്ധിച്ചു സംസ്ഥാന സ൪ക്കാ൪ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ക്വാറന്റൈൻ കേന്ദ്രങ്ങളായ ബാ൪ അറ്റാച്ച്ഡ് ഹോട്ടലുകളിൽ മദ്യവിൽപന നടത്തുന്നത് രോഗ വ്യാപനത്തിന് ഇടയാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവ്.
ഇളവുകൾ സംബന്ധിച്ച ഉത്തരവിലെ മറ്റു കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞപ്പോൾ ബാ൪ അറ്റാച്ച്ഡ് ഹോട്ടലുകൾ വഴിയുള്ള മദ്യവിൽപന ഒഴിവാക്കുകയായിരുന്നു.