കരാർ പുറത്തുവിടണമെന്ന് റോഷി
Saturday, June 6, 2020 11:59 PM IST
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒരിക്കലും ഇല്ലാത്ത ഒരു കരാറുണ്ടെന്ന് ആവർത്തിക്കുന്നവർ കരാർ പുറത്തുവിടാൻ തയാറാവണമെന്നു റോഷി അഗസ്റ്റിൻ എംഎൽഎ. കരാർ നിലവിലുണ്ടെന്നു സ്ഥാപിച്ചു പദവികൾ സ്വന്തമാക്കാൻ നടത്തുന്ന ശ്രമം രാഷ്ട്രീയ അധാർമികതയാണ്. സ്ഥാനമോഹികളായ കാലുമാറ്റ രാഷ്ട്രീയക്കാരെ ഏതെങ്കിലും പദവികളിൽ അവരോധിക്കാനുള്ള ശ്രമങ്ങൾക്കു വഴങ്ങാൻ ഒരു രാഷ്ട്രീയ സംവിധാനത്തിനും കഴിയില്ലെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.