ദേവാലയ ശുശ്രൂഷകള്‍: നിര്‍ദേശം പാലിക്കണമെന്നു കെസിബിസി
Sunday, June 7, 2020 12:30 AM IST
കൊച്ചി: ചൊവ്വാഴ്ച മുതല്‍ ദേവാലയങ്ങള്‍ തുറന്നു തിരുക്കര്‍മങ്ങള്‍ നടത്തുന്നതിനു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മാര്ഗരേഖകള്ക്കനുസൃതമായുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നു കേരള കത്തോലിക്ക മെത്രാന് സമിതി.
കോവിഡ് 19ന്റെ സമൂഹവ്യാപനം എല്ലാവിധത്തിലും തടയുന്നതിനാവശ്യമായ മുന്‍കരുതലുകളെടുക്കണമെന്നും വിശ്വാസികളോട് കെസിബിസി ആഹ്വാനം ചെയ്തു.