കോടതികളിലെ ഇടക്കാല ഉത്തരവുകളുടെ കാലാവധി ഓഗസ്റ്റ് മൂന്നുവരെ നീട്ടി
Tuesday, June 30, 2020 11:57 PM IST
കൊച്ചി: സംസ്ഥാനത്തെ വിവിധ കോടതികളിലെ കേസുകളിലെ ഇടക്കാല ഉത്തരവുകളുടെ കാലാവധി ഓഗസ്റ്റ് മൂന്നു വരെ ഹൈക്കോടതി നീട്ടി.
കീഴ്ക്കോടതികള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങിയവയുടെ ഇടക്കാല ഉത്തരവുകളുടെ കാലാവധിയും ഇടക്കാല ജാമ്യത്തിന്റെയും മുന്‍കൂര്‍ ജാമ്യത്തിന്റെയും കാലാവധിയും ഇതോടൊപ്പം നീട്ടിക്കൊണ്ട് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് സി.ടി രവികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ച് ഉത്തരവിട്ടു. ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സ്വമേധയ സ്വീകരിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി. അതേസമയം, ഈ ഉത്തരവ് ബുദ്ധിമുട്ടാകുന്നവര്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങാന്‍ കഴിയുമെന്നും ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.