ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ഐഎംഎ
Tuesday, June 30, 2020 11:57 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യപ്രവർത്തകർക്കും കോവിഡ് പരിശോധന നടത്തണമെന്നു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക് ഐഎംഎ കത്തു നൽകി. പതിനാലു ദിവസത്തെ റൂം ക്വാറന്റൈൻ കഴിഞ്ഞാൽ ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്നും ഏഴു ദിവസം കഴിഞ്ഞു വീണ്ടും ടെസ്റ്റ് നടത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.