കണ്ടക്ടർക്കു കോവിഡ്; അങ്കമാലി കെഎസ്ആർടിസി ഡിപ്പോ അടച്ചിട്ട് ശുചീകരിച്ചു
Thursday, July 2, 2020 12:07 AM IST
അങ്കമാലി: അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ഡിപ്പോ ഇന്നലെ താത്കാലികമായി അടച്ചിട്ടു. ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിനു പുറത്തുനിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്തു. ഇന്നലെ അണുനശീകരണം നടത്തിയ ഡിപ്പോ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങും.
മലപ്പുറം സ്വദേശിയായ കണ്ടക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23 മുതൽ 25 വരെ ആലുവ-ചാലക്കുടി റൂട്ടിൽ സർവീസ് നടത്തിയ ബസിലാണ് കണ്ടക്ടർ ജോലി ചെയ്തത്. 26നു വീട്ടിലേക്ക് പോകുകയും ചെയ്തു.