തുരുത്തിയിൽ കാറപകടം ; ഒരാൾ മരിച്ചു
Tuesday, July 7, 2020 12:31 AM IST
ചങ്ങനാശേരി: എംസി റോഡിൽ തുരുത്തിയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ കടമുറിയുടെ ഭിത്തിയിലേക്ക് ഇടിച്ചു കയറി കാർ യാത്രികൻ മരിച്ചു. കായംകുളം കോട്ടാത്തറയിൽ വീട്ടിൽ കുഞ്ഞു പിള്ളയുടെ മകൻ അനിൽ കുമാർ (51) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു അപകടം. കായംകുളത്തു നിന്നു കോട്ടയം ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഓടിച്ചിരുന്ന അനിൽകുമാർ ഉറങ്ങിയതാവാം അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ സീറ്റിന്റെ ഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാർ അറിയിച്ചതു പ്രകാരം ചങ്ങനാശേരി പോലീസ് എത്തി ഇയാളെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ . കോവിഡ് പരിശോധന ഫലം വന്നശേഷമേ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുള്ളുവെന്ന് ചങ്ങനാശേരി പോലീസ് അറിയിച്ചു.