ഡിസിഎൽ
ഡിസിഎൽ
Thursday, July 9, 2020 12:34 AM IST
കൊച്ചേട്ടന്‍റെ കത്ത് / കു​ര്യാ​ച്ച​ന​ച്ച​ന്‍റെ പ്യാ​രി​മി​ഠാ​യി​ക​ൾ

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കു​ടും​ബാം​ഗ​ങ്ങ​ളേ,

അ​പ്പാ​പ്പ​ന്‍റെ വീ​ടി​ന്‍റെ താ​ഴ​ത്തെ കു​ന്നി​റ​ങ്ങി കു​ര്യാ​ച്ച​ന​ച്ച​ൻ വ​രു​ന്ന​തു കാ​ണു​ന്പോ​ഴേ നാ​വി​ൽ വെ​ള്ള​മൂ​റും. കൈ​യി​ൽ പ​ത്ര​ക്ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ ചെ​റി​യൊ​രു പൊ​തി​യു​ണ്ടോ എ​ന്നൊ​ന്നൊ​ളി​ഞ്ഞു​നോ​ക്കും. ഉ​ണ്ടാ​കും; ഉ​റ​പ്പാ​ണ്. വീ​ട്ടി​ലേ​ക്കു ക‍​യ​റി​വ​രു​ന്ന​തി​നു മു​ന്പേ, ഞ​ങ്ങ​ൾ തി​ണ്ണ​യി​ൽ​നി​ന്നു ചാ​ടി​യി​റ​ങ്ങി ഓ​ടി​ച്ചെ​ല്ലും. വീ​ടി​നു താ​ഴ​ത്തെ കു​ഞ്ഞു​തോ​ടി​ന​ടു​ത്തു​വ​ച്ചു​ത​ന്നെ ഞ​ങ്ങ​ൾ കു​ര്യാ​ച്ച​ന​ച്ച​ന് സ്തു​തി​കൊ​ടു​ക്കും. തു​ട​ർ​ന്ന് ഞ​ങ്ങ​ളെ വാ​രി​പ്പു​ണ​ർ​ന്ന് ഉ​മ്മ​ത​ന്ന് അ​വി​ടെ​വ​ച്ചു​ത​ന്നെ പ​ത്ര​ക്ക​ട​ലാ​സ് പൊ​തി അ​ഴി​ച്ച് പ​ച്ച​ക്ക​ട​ലാ​സി​ൽ പൊ​തി​ഞ്ഞ പ്യാ​രി​മി​ഠാ​യി​ക​ൾ ഞ​ങ്ങ​ൾ​ക്കു ത​രും. ഹൊ! ​എ​ന്തൊ​രു രു​ചി​യാ​യി​രു​ന്നു, ആ ​പ്യാ​രി​മി​ഠാ​യി​ക്ക്! അ​ലി​ഞ്ഞു​തീ​ർ​ന്നോ എ​ന്ന​റി​യാ​ൻ ഇ​ട​യ്ക്കി​ടെ എ​ടു​ത്തു സ​ഹോ​ദ​ര​ങ്ങ​ളെ കാ​ണി​ക്കു​ന്ന ആ ​ബാ​ല്യ​കൗ​തു​കം ഓ​ർ​ക്കാ​ൻ ര​സ​മാ​ണ്. ഇ​തെ​ഴു​തു​ന്പോ​ഴും നാ​വി​ന​ടി​യി​ൽ ഉ​മി​നീ​ര​രു​വി​ക​ൾ ഉ​ണ​ർ​ത്തു​ന്ന കു​ര്യാ​ച്ച​ന​ച്ച​ന്‍റെ ഓ​ർ​മ്മ​ക​ൾ​ക്ക് പ്യാ​രി​മി​ഠാ​യി​യു​ടെ മ​ധു​ര​മാ​ണ്!

കു​ര്യാ​ച്ച​ന​ച്ച​ൻ ഞ​ങ്ങ​ളു​ടെ അ​മ്മ​യു​ടെ ആ​ങ്ങ​ള​യാ​ണ്. ഇ​ടു​ക്കി നാ​ര​ക​ക്കാ​ന​ത്ത് പാ​ല​ക്ക​ൽ​വീ​ട്ടി​ൽ​നി​ന്ന് 20-ഓ​ളം കി​ലോ​മീ​റ്റ​ർ ന​ട​ന്നും പി​ന്നീ​ട് കാ​ൽ​വ​രി​മൗ​ണ്ട് വ​രെ ബ​സി​ലും തു​ട​ർ​ന്ന് ന​ട​ന്നു​മൊ​ക്കെ​യാ​ണ് കു​ര്യാ​ച്ച​ന​ച്ച​ൻ പെ​ങ്ങ​ളേ​യും അ​ളി​യ​നേ​യും ഞ​ങ്ങ​ൾ മ​ക്ക​ളേ​യു​മൊ​ക്കെ കാ​ണാ​ൻ പ്രകാശ്സിറ്റിവരെ വ​ന്നി​രു​ന്ന​ത്. വ​ന്നാ​ൽ ഉ​ട​ൻ വി​ശേ​ഷ​ങ്ങ​ൾ തു​ട​ങ്ങും.

ഞ​ങ്ങ​ൾ തു​രു​തു​രാ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കും. ചാ​ച്ച​ന്‍റെ കാ​ര്യം. അ​മ്മാ​യീ​ടെ കാ​ര്യം. ഞ​ങ്ങ​ളു​ടെ സോ​ദ​ര​ങ്ങ​ളാ​യ ത​ങ്ക​ച്ച​ന്‍റെ​യും ജോ​ളി​യു​ടെ​യും ജൂ​ബി​ച്ച​ന്‍റെ​യും ജോ​ൺ​സ​ന്‍റെ​യും കാ​ര്യ​ങ്ങ​ൾ.... പി​ന്നെ വീ​ട്ടി​ലെ പ​ശു​ക്ക​ളു​ടെ, നാ​യ​യു​ടെ, കോ​ഴി​ക​ളു​ടെ... താ​ഴെ താ​മ​സി​ക്കു​ന്ന അ​മ്മ​ച്ചി​യു​ടെ വ​ല്യ​ഞ്ഞാ​ഞ്ഞ‍​യു​ടെ ഒ​ക്കെ വി​ശേ​ഷ​ങ്ങ​ൾ... ര​ണ്ടു ദി​വ​സം താ​മ​സി​ച്ചാ​ലും തീ​രാ​ത്ത വി​ശേ​ഷ​ങ്ങ​ൾ... പി​റ്റേ​ദി​വ​സം കു​ര്യാ​ച്ച​ന​ച്ച​ന്‍റെ കൂ​ടെ ഞ​ങ്ങ​ൾ ത​റ​വാ​ട്ടു​വീ​ട്ടി​ൽ, വീ​ട്ടി​ല​മ്മ​ച്ചി​യേ​യും ചാ​ച്ച​നേ​യും കാ​ണാ​ൻ പോ​കും. ഒ​ത്തി​രി ത​മാ​ശു​ക​ൾ പ​റ​യു​ന്ന​തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും കു​ര്യാ​ച്ച​ന​ച്ച​നെ ഇ​ഷ്ട​മാ​യി​രു​ന്നു!

പ്രി​യ കൂ​ട്ടു​കാ​ർ​ക്ക് കു​ര്യാ​ച്ച​ന​ച്ച​ൻ അ​പ​രി​ചി​ത​നാ​ണ്. ഇ​ന്ന​ലെ ഞ​ങ്ങ​ളു​ടെ കു​ര്യാ​ച്ച​ന​ച്ച​ന്‍റെ ഒ​ൻ​പ​താം ച​ര​മ​വാർഷികമാ​യി​രു​ന്നു. ഏ​ക​ദേ​ശം നാ​ലു പ​തി​റ്റാ​ണ്ടി​ന​പ്പു​റ​ത്തു ന​ട​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ​യെ​ന്ന​പോ​ലെ ഞാ​നോ​ർ​ക്കു​ന്ന​ത്.

എ​ന്തി​നാ​ണി​പ്പോ​ൾ ഇ​തെ​ല്ലാം പ​റ​യു​ന്ന​ത്‍്? കൊ​റോ​ണ​യ്ക്കു മു​ന്നേ​ത​ന്നെ ന​മ്മ​ളു​ടെ ബ​ന്ധു​വീ​ട് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ടു​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു! അ​ഥ​വാ വീ​ട്ടി​ൽ ബ​ന്ധു​ക്ക​ൾ വ​ന്നാ​ൽ​ത്ത​ന്നെ പ​ല​രും അ​വ​രോ​ട് ഒ​രു വി​ശേ​ഷ​വും ചോ​ദി​ക്കാ​തെ, സ്വ​ന്തം ലോ​ക​ത്തേ​ക്കു മ​ട​ങ്ങും. കം​പ്യൂ​ട്ട​റോ, കാ​ർ​ട്ടൂ​ണോ, ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യോ ക​ണ്ടു​കൊ​ണ്ടി​രി​ക്കും. വ​രു​ന്ന ബ​ന്ധു​ക്ക​ളോ​ട് നി​ങ്ങ​ളു​ടെ വ​ര​വ് ഞ​ങ്ങ​ൾ​ക്കു ശ​ല്യ​മാ​യി എ​ന്നു പെ​രു​മാ​റ്റ​ത്തി​ലൂ​ടെ പ്ര​ക​ടി​പ്പി​ക്കും. ഒ​രി​ക്ക​ൽ വ​രു​ന്ന​വ​ർ ഇ​നി ഒ​രി​ക്ക​ലും വ​ര​രു​ത് എ​ന്നു​റ​പ്പി​ച്ച് വേ​ഗം സ്ഥ​ലം കാ​ലി​യാ​ക്കും!
പ​ണ്ട്, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു, ഏ​വ​ർ​ക്കും. ഇ​ന്ന് എ​ല്ലാ​വ​രും ന​വ​മാ​ധ്യ​മ ബ​ന്ധ​ങ്ങ​ളി​ൽ മു​ഴു​കു​ന്പോ​ൾ ര​ക്ത​ബ​ന്ധ​ങ്ങ​ളും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും ദു​ർ​ബ​ല​മാ​കു​ന്നു​ണ്ടോ എ​ന്ന് എ​ല്ലാ കൂ​ട്ടു​കാ​രും ശ്ര​ദ്ധി​ക്ക​ണം.

ഇ​ത്ര​യും കാ​ല​മാ​യി​ട്ടും എ​ന്‍റെ ഓ​ർ​മ്മ​ക​ളി​ൽ പ​ത്ര​ക്ക​ട​ലാ​സ് പൊ​തി​യി​ലെ പ​ച്ച​പ്ലാ​സ്റ്റി​ക്കി​ൽ ഊ​റു​ന്ന പ്യാ​രി​മ​ധു​ര​മാ​യി എ​ന്‍റെ കു​ര്യാ​ച്ച​ന​ച്ച​നു​ണ്ട്. ന​മ്മു​ടെ കാ​ല​ശേ​ഷ​വും ന​മ്മെ മ​റ്റു​ള്ള​വ​ർ ഓ​ർ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ചി​ല ഓ​ർ​മ്മ​പ്പൊ​തി​ക​ൾ പ​ങ്കു​വ​യ്ക്ക​ണം എ​ന്ന് ഓ​ർ​ക്കു​ന്ന​തു ന​ന്ന്. തി​ര​ക്കു​മൂ​ക്കു​ന്ന ഇ​ക്കാ​ല​ത്ത്, കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ വി​ണ്ടു​കീ​റി വി​രൂ​പ​മാ​കു​ന്നു​ണ്ട്. കൂ​ട്ടു​കാ​ർ, ര​ക്ത​ബ​ന്ധ​ങ്ങ​ളേ​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ളേ​യും മ​ധു​ര​മി​ഠാ​യി​പ്പൊ​തി​പോ​ലെ കൊ​തി​യോ​ടെ സൂ​ക്ഷി​ക്കു​ക. ന​ല്ല ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ക. ന​ല്ല ബ​ന്ധു​ക്ക​ളാ​കു​ക!

സ്നേ​ഹാ​ശം​സ​ക​ളോ​ടെ,
സ്വന്തം കൊച്ചേട്ടന്‍


ഭിന്നശേഷിക്കാർക്കായി ഡിസിഎൽ ഒാൺലൈൻ ക​ലോ​ത്സ​വം - രജിസ്ട്രേഷൻ തുടരുന്നു

കോ​​​​​​ട്ട​​​​​​യം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി (സ്പെ​ഷ​ൽ സ്കൂ​ൾ/ ബ​ഡ്സ് സ്കൂ​ൾ / റ​ഗു​ല​ർ സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഐ​ഇ​ഡി വി​ദ്യാ​ർ​ഥി​ക​ൾ) എ​ന്നി​വ​ർ​ക്കാ​യി ദീ​പി​ക ബാ​ല​സം​ഖ്യം സംഘടിപ്പിക്കുന്ന ഒാ​ൺ​ലൈ​ൻ ക​ലോ​ത്സ​വത്തിൽ ഈ മാസം പ്രസംഗമത്സരമാണു നടക്കുക. സംഗീത മത്സരം പൂർത്തിയായി. സിനിമാറ്റിക് ഡാൻസ് മത്സരം ഓഗസ്റ്റിലായിരിക്കും.

ഡി​സെ​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.
ദീ​​​​​​പി​​​​​​ക ബാ​​​​​​ല​​​​​​സ​​​​​​ഖ്യ​​​​​​ത്തി​​​​​​ന്‍റെ കൊ​​​​​​ച്ചേ​​​​​​ട്ട​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്ന ഫാ. ​​​​​​ആ​​​​​​ബേ​​​​​​ൽ പെ​​​​​​രി​​​​​​യ​​​​​​പ്പു​​​​​​റം സി​​​​​​എം​​​​​​ഐ​​​​​​യു​​​​​​ടെ ജ​​​​ന്മ​​​​ശ​​​​​​താ​​​​​​ബ്ദി​​​​​​യോ​​​​​​ട​​​​​​നു​​​​​​ബ​​​​​​ന്ധി​​​​​​ച്ചാ​​​​​​ണ് ​​ഓ​​​​​​ണ്‍​ലൈ​​​​​​ൻ ക​​​​​​ലോ​​​​​​ത്സ​​​​​​വം ഒ​​​​രു​​​​ക്കു​​​​​​ന്ന​​​​​​ത്.
ജൂ​​​​​​ണി​​​​​​യ​​​​​​ർ, സീ​​​​​​നി​​​​​​യ​​​​​​ർ, ആ​​​​​​ണ്‍-​​​​​​പെ​​​​​​ണ്‍ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ തി​​​​​​രി​​​​​​ച്ചാ​​​​​​യി​​​​​​രി​​​​​​ക്കും മ​​​​​​ത്സ​​​​​​രം. 18 വ​​​​​​യ​​​​​​സി​​​​​​നു താ​​​​​​ഴെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​ർ ജൂ​​​​​​ണി​​​​​​യ​​​​​​ർ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലും 18 വ​​​​​​യ​​​​​​സി​​​​​​നു​​​​​​മു​​​​​​ക​​​​​​ളി​​​​​​ലു​​​​​​ള്ള​​​​​​വ​​​​​​ർ സീ​​​​​​നി​​​​​​യ​​​​​​ർ വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലു​​​​​​മാ​​​​​​ണ് മ​​​​​​ത്സ​​​​​​രി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്.

പ്രസംഗം - ജൂലൈ 30 വരെ

വി​ഷ​യം - കൊ​റോ​ണ​ക്കാ​ല​വും ആ​രോ​ഗ്യ​വും. - എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും ഒ​രു വി​ഷ​യം​ത​ന്നെ​യാ​യി​രി​ക്കും. സ​മ​യം 3 മി​നി​റ്റ്.

സിനിമാറ്റിക് ്ഡാൻസ് ഓഗസ്റ്റിൽ

ഡാ​ൻ​സി​ന് മേ​ക്ക​പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഏ​തു​ഭാ​ഷ​യി​ലെ​യും സി​നി​മാ​ഗാ​നം ഉ​പ​യോ​ഗി​ക്കാം. ഓഗസ്റ്റ് ഒന്നു മുതൽ 20 വരെ എൻട്രികൾ അയയ്ക്കാം.

എ​​​​​​ൻ​​​​​​ട്രി​​​​​​ക​​​​​​ൾ അ​​​​​​യ​​​​​​യ്ക്കു​​​​​​ന്പോ​​​​​​ൾ പേ​​​​​​ര്, വ​​​​​​യ​​​​​​സ്, വീ​​​​​​ട്ടി​​​​​​ലെ വി​​​​​​ലാ​​​​​​സം, ഫോ​​​​​​ണ്‍ ന​​​​​​ന്പ​​​​​​ർ, സ്കൂ​​​​​​ളി​​​​​​ന്‍റെ പേ​​​​​​രും വി​​​​​​ലാ​​​​​​സ​​​​​​വും ഫോ​​​​​​ണ്‍ ന​​​​​​ന്പ​​​​​​ർ എ​​​​​​ന്നി​​​​​​വ ചേ​​​​ർ​​​​ക്ക​​​​ണം.

സ്പെ​​​​​​ഷ​​​​​​ൽ സ്കൂ​​​​​​ൾ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ള​​​​​​ല്ലാ​​​​​​ത്ത ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​യു​​​​​​ള്ള കു​​​​​​ട്ടി​​​​​​ക​​​​​​ൾ മേ​​​​​​ല്പ​​​​​​റ​​​​​​ഞ്ഞ​​​​​​വ കൂ​​​​​​ടാ​​​​​​തെ ഭി​​​​​​ന്ന​​​​​​ശേ​​​​​​ഷി സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റി​​​​​​ന്‍റെ കോ​​​​​​പ്പി​​​​​​യും വാ​​​​​​ട്സ് ആ​​​​​​പ് ചെ​​​​​​യ്യ​​​​ണം.
കൂ​​​​​​ടു​​​​​​ത​​​​​​ൽ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് 9387689410 എ​​​​​​ന്ന ന​​​​​​ന്പ​​​​​​രി​​​​​​ൽ (രാ​​​​​​വി​​​​​​ലെ 10 മു​​​​​​ത​​​​​​ൽ 4 വ​​​​​​രെ) വി​​​​​​ളി​​​​​​ക്കാം.

ഫാ. ആബേൽ ഓൺലൈൻ കലോത്സവം: കെ.ജി. വിഭാഗം ആക്്ഷൻ സോംഗ് എൻട്രികൾ നാളെവരെ

ഫാ. ​ആ​ബേ​ൽ ജ​ന്മ​ശ​താ​ബ്ദി ഓ​ൺ​ലൈ​ൻ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​ജി. വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​ ഡി​സിഎൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ആ​ക്ഷ​ൻ സോം​ഗ് മത്സരങ്ങൾക്ക് നാളെ വൈകുന്നേരം അഞ്ചുവരെ വരെ എൻട്രികൾ അയയ്ക്കാം. എ​ൽ.​കെ.​ജി., യു.​കെ.​ജി. വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. ആ​ൺ- പെ​ൺ വ്യ​ത്യാ​സ​മു​ണ്ടാ​യി​രി​ക്കി​ല്ല.

ഒ​രു സ്കൂ​ളി​ൽ​നി​ന്ന് എ​ത്ര കു​ട്ടി​ക​ൾ​ക്കു വേ​ണ​മെ​ങ്കി​ലും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വീ​ഡി​യോ അ​യ​യ്ക്കു​ന്പോ​ൾ പേ​രും വീ​ട്ടി​ലെ​യും സ്കൂ​ളി​ലെ​യും പൂ​ർ​ണ​മാ​യ വി​ലാ​സ​വും ക്ലാ​സും ഫോ​ൺ ന​ന്പ​രും ചേ​ർ​ക്കേ​ണ്ട​താ​ണ്. വീ​ടി​നു​ള്ളി​ലോ പു​റ​ത്തോ വ​ച്ച് കു​ട്ടി ക​ളി​ക്കു​ന്ന വീ​ഡി​യോ എ​ടു​ത്ത് [email protected] എ​ന്ന ഇ-​മെ​യി​ൽ അ​ഡ്ര​സി​ലോ, 9387689410 എ​ന്ന വാ​ട്സ് ആ​പ് ന​ന്പ​രി​ലേ​ക്കോ അ​യ​യ്ക്കാ​വു​ന്ന​താ​ണ്. ജൂലൈ 15-ന് DCLDEEPIKA എന്ന യു ട്യൂബ് ചാനലിൽ ആക്്ഷൻ സോംഗ് മത്സരവീഡിയോകൾ പബ്ലിഷ് ചെയ്യുന്നതാണ്. യു ട്യൂബിൽ ലഭിക്കുന്ന ലൈക്കുകൾക്കൊപ്പം കുട്ടികളുടെ പ്രകടനവും വിജയികളെ നിർണയിക്കാൻ മാനദണ്ഡമായിരിക്കും. ആകെ മാർക്ക് 200-ലായിരിക്കും. 100 മാർക്ക് ലൈക്കിനും 100 മാർക്ക് അവതരണത്തിനും നല്കുന്നതാണ്. 20 ലൈക്കിന് ഒരു മാർക്ക് എന്ന നിലയിലായിരിക്കും പരിഗണിക്കുന്നത്.

ക​ഥ​പ​റ​ച്ചി​ൽ - ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം - എൻട്രികൾ ജൂലൈ 20 മുതൽ

ഇം​ഗ്ലീ​ഷി​ലോ, മ​ല​യാ​ള​ത്തി​ലോ ക​ഥ പ​റ​യാ​വു​ന്ന​താ​ണ്. ഭാ​ഷ​യ്ക്കു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ഉ​ച്ചാ​ര​ണ​ശു​ദ്ധി, അ​ർ​ത്ഥ​മ​നു​സ​രി​ച്ചു​ള്ള ഭാ​വ​പ്ര​ക​ട​നം, വ​സ്ത്ര​ധാ​ര​ണം എ​ന്നി​വ പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. ജൂ​ലൈ 20 മു​ത​ൽ ഓ​ഗ​സ്റ്റ് 10 വ​രെ ക​ഥ​പ​റ​ച്ചി​ലി​നു​ള്ള എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ക്കും.


മോ​ണോ ആ​ക്ട് മ​ത്സ​രം : രജിസ്ട്രേഷൻ ജൂലൈ 20 വരെ

കോ​ട്ട​യം: പു​തി​യ കാ​ല​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര​തി​ഭാ​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് ബാ​ല​താ​ര​ങ്ങ​ൾ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു.

ഫാ. ​ആ​ബേ​ൽ ജ​ന്മ​ശ​താ​ബ്ദി ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സി​എ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണ്‌​ലൈ​ൻ മോ​ണോ ആ​ക്ട് മ​ത്സ​രം കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​ഭി​ന​യ പ്ര​തി​ഭ​ക​ളു​ടെ ആ​ര​വ​മു​യ​ർ​ത്തു​ന്നു. ‌മോ​ണോ ആ​ക്ട് മ​ത്സ​ര​ത്തി​ന്‍റെ എ​ൻ​ട്രി​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ഇ​നി​യും പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 9387689410 എ​ന്ന വാ​ട്സ് ആ​പ് ന​ന്പ​രി​ലേ​ക്കോ [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്കോ എ​ൻ​ട്രി​ക​ൾ അ​യ​യ്ക്കാ​വു​ന്ന​താ​ണ്. എ​ൽ.​പി., യു.​പി., ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ൾ തി​രി​ച്ചാ​യി​രി​ക്കും മ​ത്സ​രം. മോ​ണോ ആ​ക്ടു​ക​ൾ​ക്ക് 5 മി​നി​റ്റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യം ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. പ്ര​ത്യേ​ക വി​ഷ​യം ഇ​ല്ല.

ആ​ൺ-​പെ​ൺ വ്യ​ത്യാ​സ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന ലൈ​ക്കും മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ്ര​ക​ട​ന​വും മാ​ന ദ​ണ്ഡ മാ​ക്കു​ന്ന​താ​ണ്.​മാ​ർ​ക്കി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ താ​ഴെ ചേ​ർ​ക്കു​ന്നു. ആ​കെ 200 മാ​ർ​ക്ക്. അ​തി​ൽ 100 മാ​ർ​ക്ക് ലൈ​ക്കി​നും 100 മാ​ർ​ക്ക് പാ​ട്ടി​ന്‍റെ മി​ക​വി​നു​മാ​യി​രി​ക്കും. ലൈ​ക്കി​നു​ള്ള മാ​ർ​ക്ക്: 20 ലൈ​ക്കി​ന് ഒ​രു മാ​ർ​ക്ക് എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും. ലൈ​ക്കി​ന് പ​ര​മാ​വ​ധി 100 മാ​ർ​ക്കാ​യി​രി​ക്കും ല​ഭി​ക്കു​ക.

പാ​ട്ടി​ന്‍റെ മി​ക​വി​ന് പ്ര​ത്യേ​ക ജ​ഡ്ജിം​ഗ് പാ​ന​ൽ ഗാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​വും മാ​ർ​ക്കി​ടു​ക.
ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ൾ വി​ദ​ഗ്ധ സ​മി​തി പ​രി​ശോ​ധി​ച്ച് യോ​ഗ്യ​മാ​യ​വ​യാ​യി​രി​ക്കും dcldeepika എ​ന്ന യു ​ട്യൂ​ബ് ചാ​ന​ലി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387689410 എ​ന്ന ന​ന്പ​രി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ വി​ളി​ക്കാ​വു​ന്ന​താ​ണ്.

മൂ​ല​മ​റ്റം മേ​ഖ​ലാ എ​സ്.​എ​സ്.​എ​ൽ.​സി. അ​നു​മോ​ദ​ന സ​ദ​സ്

മൂ​ല​മ​റ്റം: ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല​യി​ൽ ജൂ​ലൈ അ​വ​സാ​ന വാ​രം എ​സ്.​എ​സ്.​എ​ൽ.​സി. അ​നു​മോ​ദ​ന സ​ദ​സ് ഒ​രു​ങ്ങും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ച​ട​ങ്ങ്. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി. പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ ഡി​സി​എ​ൽ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ​യും മു​ൻ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ​യും ആ​ദ​രി​ക്കും.

സം​ബ​ന്ധി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ജൂ​ലൈ 13-നു ​മു​ന്പാ​യി റോ​യ് ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, മേ​ഖ​ലാ ഓ​ർ​ഗ​നൈ​സ​ർ, ഡി​സി​എ​ൽ, മൂ​ല​മ​റ്റം പി.​ഒ. - 686589 എ​ന്ന വി​ലാ​സ​ത്തി​ലോ 9497279347 എ​ന്ന വാ​ട്സ് ആ​പ് ന​ന്പ​രി​ലോ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി അ​യ​ച്ച് പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9497484781, 9447105347.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.