വിദ്യാര്‍ഥികള്‍ക്കു നൂതനാശയങ്ങൾ സമര്‍പ്പിക്കാം
Friday, July 10, 2020 11:55 PM IST
കൊച്ചി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായുള്ള നൂതനാശയങ്ങളും മാതൃകകളും പരിഹാരമാര്‍ഗങ്ങളും സമര്‍പ്പിക്കാന്‍ ലോകമെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്കു കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) അവസരമൊരുക്കുന്നു. 25നു നടത്തുന്ന ഇന്നോവേഷന്‍സ് അണ്‍ലോക്ക്ഡ് എന്ന ഓണ്‍ലൈന്‍ സമ്മേളനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാം.
വ്യവസായ പ്രമുഖര്‍, പണ്ഡിതര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭ സ്ഥാപകര്‍, നിക്ഷേപകര്‍ എന്നിവരുമായി ആശയവിനിമയം നടത്താനും സൗകര്യമുണ്ടായിരിക്കും. നൂതനാശയങ്ങളും ഉത്പന്നമാതൃകകളും സ്വന്തമായുള്ള വിദ്യാര്‍ഥികള്‍ക്ക് https://innovationsunlocked.startupmission.in എന്ന ലിങ്ക് വഴി തങ്ങളുടെ ആശയങ്ങളും പദ്ധതികളും സമര്‍പ്പിക്കാം. 15 ആണ് അവസാന തീയതി.