മുഖ്യമന്ത്രിയുടെ ഓഫീസ് സംശയനിഴലിൽ: പി.ജെ. ജോസഫ്
Saturday, July 11, 2020 12:49 AM IST
കോട്ടയം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലാണെന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യുദ്ധകാലാടിസ്ഥാനത്തിൽ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ ഉടൻ പിടികൂടണമെന്നും പി.ജെ. ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച ഏകവ്യക്തി ജോസ് കെ. മാണിയാണെന്നും അദ്ദേഹം പറഞ്ഞു.