അതിവേഗത്തിൽ രോഗം വ്യാപിക്കാമെന്നു ഐഎംഎ
Saturday, July 11, 2020 12:50 AM IST
തിരുവനന്തപുരം: കോവിഡ് രോഗം ഒരാളിൽനിന്നു രണ്ടോ മൂന്നോ പേരിലേക്കു വ്യാപിക്കുന്ന അവസ്ഥയിൽനിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തിൽ വ്യാപിക്കാമെന്ന് ഐഎംഎ. ആളുകൾ തമ്മിലുള്ള സാമീപ്യമാണ് രോഗവ്യാപനത്തിന്റെ മുഖ്യകാരണം. ആളുകൾ കൂട്ടംകൂടുന്ന സാഹചര്യം, വീടുകളിൽ കൂടുതൽപ്പേർ തിങ്ങി വസിക്കുന്ന അവസ്ഥ, വായുസഞ്ചാരം കുറഞ്ഞ മുറികൾ ഇവയെല്ലാം തന്നെ രോഗവ്യാപനം രൂക്ഷമാകാൻ കാരണമാവും. ക്ലസ്റ്ററുകളിൽ ഈ സാധ്യതകൾ ഒഴിവാക്കാൻ വേണ്ടതു ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.