ഹൃദയാഘാതംമൂലം മരിച്ച വയോധികനു കോവിഡ്
Sunday, July 12, 2020 12:24 AM IST
പെരുമ്പാവൂര്‍: പനിയെത്തുടർന്നു ചികിത്സയിലിരിക്കേ ഹൃദയാഘാതത്തെത്തുടർന്നു മരിച്ച പെരുമ്പാവൂര്‍ സ്വദേശിയായ വയോധികനു കോവിഡ് സ്ഥിരീകരിച്ചു. റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരനായ പെരുമ്പാവൂര്‍ പുല്ലുവഴി മനയ്ക്കപ്പടി സ്വദേശി പൊന്നയമ്പിള്ളില് പി.കെ. ബാലകൃഷ്ണന് നായർ (77) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണിത്. ബാലകൃഷ്ണനു ദിവസങ്ങളായി പനിയുണ്ടായിരുന്നു. ശ്വാസതടസമുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവാണെന്നു കണ്ടു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ല. സമ്പര്‍ക്കമുണ്ടായവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ഭാര്യ: രത്നമ്മ. മക്കൾ: അജയൻ, ബീന. മരുമക്കൾ: വിജയലക്ഷ്മി, സന്തോഷ്. സംസ്കാരംവീട്ടുവളപ്പിൽ നടത്തി.