കോവിഡ്: എടത്തിരുത്തി സ്വദേശി സൗദിയിൽ മരിച്ചു
Monday, July 13, 2020 11:52 PM IST
തൃശൂർ: സൗദിയിൽ കോവിഡ് ബാധിച്ച് എടത്തിരുത്തി സ്വദേശി മരിച്ചു. എടത്തിരുത്തി സിറാജ് നഗറിൽ മേലറ്റത്ത് അഹമ്മുവിന്റെ മകൻ അൻവർ (48) ആണ് മരിച്ചത്.
രോഗബാധിതനായതിനെതുടർന്ന് നാലു ദിവസമായി സൗദി അബഹയിലെ ഹസീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കബറടക്കം സൗദിയിൽ നടക്കും. ഭാര്യ: ലിജിന. മക്കൾ: ഇർഫാന തസ്നീം, മിൻഹ തസ്നിം.