യുഡി എഫ് നിലപാടിനുള്ള അംഗീകാരം: ചെന്നിത്തല
Monday, July 13, 2020 11:52 PM IST
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാർ എടുത്ത നിലപാടിനുള്ള സാധൂകരണമാണ് ഈ വിധി. വിശ്വാസ സമൂഹത്തിന്റെ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്.