ദൈവദാസൻ മാർ ഈവാനിയോസ് ഓർമ പെരുന്നാൾ നാളെ സമാപിക്കും
Monday, July 13, 2020 11:52 PM IST
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാന ത്തിന്റെ ശില്പിയും തിരുവനന്തപുരം അതി രൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിന്റെ 67 മത് ഓർമ പെരുന്നാൾ നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഇതോടെ ജൂലൈ ഒന്നു മുതൽ നടന്നു വന്ന ഓർമ പെരുനാളിന് സമാപനമാകും.
നാളെ രാവിലെ എട്ടിന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ കുർബാന അർപ്പിക്കും. തുടർന്ന് കബറിടത്തിൽ ധൂപപ്രാർഥന. ഇന്ന് വൈകിട്ട് 5.30ന് സന്ധ്യാ പ്രാർഥന. തുടർന്ന് എല്ലാ വർഷവും നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം പ്രതീകാത്മക മായി നടക്കും. ഈ വർഷം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മാത്രമായിരിക്കും പ്രദക്ഷിണത്തിൽ പങ്കെടുക്കു ന്നത്. തുടർന്ന് കത്തീഡ്രൽ ബാൽക്കണിയിൽ നിന്നും ആശിർവാദം നൽകും.