ഹയർസെക്കൻഡറി ഫലം നാളെ
Tuesday, July 14, 2020 12:51 AM IST
തിരുവനന്തപുരം: മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും.
www.keralare sults. nic.in, www.dhsekerala.gov.in,www.prd.kerala.gov.in ,www.results. kite. kerala. gov.in, www.kerala.gov.in എന്നീ വെബ്സൈറ്റിലൂടെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലൂടെയും ഫലം ലഭ്യമാക്കും. മൊബൈൽ ആപ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്.