പാലത്തായി പീഡനക്കേസ്: പോക്സോ ഒഴിവാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
Wednesday, July 15, 2020 12:11 AM IST
തലശേരി: വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍വച്ച് അധ്യാപകന് പീഡിപ്പിച്ചുവെന്ന കേസില്‍ ക്രൈംബ്രാഞ്ച് തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ വകുപ്പ് ഒഴിവാക്കിയാണു സിഐ മധുസൂദനന് നായര്‍ തലശേരിയിലെ പ്രത്യേക പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനാണു കേസിലെ പ്രതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന വകുപ്പ് മാത്രമേ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ.