കേരള സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മാർ ഇഞ്ചനാനിയിൽ
Wednesday, July 15, 2020 12:44 AM IST
കൂരാച്ചുണ്ട്: ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കേരള സർക്കാർ കേന്ദ്ര സർക്കാരിൽ സമർപ്പിച്ച വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ച് കരട് വിജ്ഞാപനത്തിൽ മാറ്റം വരുത്തുന്നതിനു കേരള സർക്കാർ സുപ്രീംകോടതിയിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അതിനായി സീനിയർ അഭിഭാഷകനെ നിയോഗിക്കണമെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. പശ്ചിമഘട്ട ജനസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓൺലൈനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
പ്രഫ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷത വഹിച്ചു. ബേബി പെരുമാലിൽ, ഫാ. അജി പുതിയാപറമ്പിൽ, ബിജു കണ്ണന്തറ, ജോയി കണ്ണഞ്ചിറ, സി.എൻ. പുരുഷോത്തമൻ, മോൺ. ആന്റണി കൊഴുവനാൽ, ഒ.ഡി. തോമസ് എന്നിവർ പങ്കെടുത്തു.