തിരുവനന്തപുരത്ത് ഹൈപ്പർ മാർക്കറ്റിൽ 61 ജീവനക്കാർക്ക് കോവിഡ്
Thursday, July 16, 2020 1:23 AM IST
തിരുവനന്തപുരം: അട്ടക്കുളങ്ങരയിലെ രാമചന്ദ്രൻ ഹൈപ്പർ മാർക്കറ്റിൽ 61 ജീവനക്കാർക്കു കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ പാർപ്പിട സമുച്ചയത്തിൽ ഒരുമിച്ചു താമസിച്ച ജീവനക്കാരിലാണ് രോഗം സ്ഥിരീകരിച്ചത്.
വ്യാപാരശാലയിൽ കൂട്ട രോഗവ്യാപനം നടന്നത് തലസ്ഥാനത്ത് ആശങ്ക പടർത്തിയിട്ടുണ്ട്. വ്യാപാരശാല ഒരാഴ്ച അടച്ചിടാൻ നഗരസഭ നിർദേശം നൽകി. തമിഴ്നാട്ടിൽനിന്നു തൊഴിലാളികളെ ക്വാറന്റൈൻ ചെയ്യാതെ എത്തിച്ചതിന് ഇവരുടെ സഹസ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരേ ഫോർട്ട് പോലീസ് കേസെടുത്തിരുന്നു.