ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ റെയ്ഡ്
Thursday, July 16, 2020 1:23 AM IST
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ(കെഎസ്ഐടിഐഎൽ) എൻഐഎ ഇന്നലെ റെയ്ഡ് നടത്തി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു പരിശോധന.
സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ഐടി വകുപ്പിനു കീഴിൽ ജോലി ചെയ്തിരുന്ന സ്ഥാപനമാണിത്. ഇവിടെനിന്നു സിസിടിവി ദൃശ്യങ്ങളും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. സർക്കാർ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ അന്വേഷണ സംഘം റെയ്ഡ് നടത്തുന്നത്. ആദ്യമാണ്. ഇതിനു പുറമെ സെക്രട്ടേറിയറ്റിനു സമീപം ശിവശങ്കറിന്റെ വാടകഫ്ളാറ്റിൽ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി.