കോ​​​വി​​​ഡ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന​​​ ആൾ തൂ​​​ങ്ങി മ​​​രി​​​ച്ചു
Thursday, July 16, 2020 10:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ കോ​​​വി​​​ഡ് ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്ന ആ​​​ൾ തൂ​​​ങ്ങി മ​​​രി​​​ച്ചു. കൊ​​​ല്ലം വ​​​യ​​​ലാ സ്വ​​​ദേ​​​ശി നാ​​​സു​​​റി​​​ദീ​​​നാ​​​ണ് (52) മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി മു​​​റി​​​യി​​​ലെ​​​ത്തി​​​യ ന​​​ഴ്സാ​​​ണ് നാ​​​സു​​​റി​​​ദീ​​​നെ അ​​​വ​​​ശ​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​യെ​​​ങ്കി​​​ലും പ​​​ത്ത​​​ര​​​യോ​​​ടെ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മ​​​ര​​​ത്തി​​​ൽ​​​നി​​​ന്ന് വീ​​​ണ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ഇ​​​യാ​​​ളെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡോ​​​ക്ട​​​ർ​​​മാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ടു കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ കാ​​​ണി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളെ പ്ര​​​ത്യേ​​​ക മു​​​റി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഒ​​​രു മാ​​​സം മു​​​ന്പു കോ​​​വി​​​ഡ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലി​​​രി​​​ക്കെ ര​​​ണ്ടു പേ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്ര​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മ​​​ന്ത്രി കെ.​​​കെ.​​​ശൈ​​​ല​​​ജ അ​​​ന്വേ​​​ഷ​​​ണ​​​വും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.