സാങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാതീ​രു​മാ​നം സി​ൻ​ഡി​ക്ക​റ്റി​നു വി​ട്ടു
Thursday, July 16, 2020 11:16 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ബി​​​ടെ​​​ക് അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ (എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ) പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സി​​​ൻ​​​ഡി​​​ക്ക​​​റ്റ് കൈ​​​ക്കൊ​​​ള്ളും. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭൂ​​​രി​​​പ​​​ക്ഷ അ​​​ഭി​​​പ്രാ​​​യം. എ​​​ന്നാ​​​ൽ പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ ശി​​​പാ​​​ർ​​​ശ അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ൽ സി​​​ൻ​​​ഡി​​​ക്ക​​​റ്റി​​​ന് കൈ​​​മാ​​​റി. അ​​​ടു​​​ത്ത ദി​​​വ​​​സം ത​​​ന്നെ ചേ​​​രു​​​ന്ന സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ള്ളും.

സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ ന​​​ട​​​ത്തേ​​​ണ്ട അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ജൂ​​​ലൈ ഒ​​​ന്നി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ജൂ​​​ലൈ ആ​​​ദ്യ​​​വാ​​​ര​​​വും കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​വു​​​ക​​​യും പ​​​രീ​​​ക്ഷ വീ​​​ണ്ടും മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​വ​​​സാ​​​ന സെ​​​മ​​​സ്റ്റ​​​റി​​​ൽ മാ​​​ത്രം പ​​​രീ​​​ക്ഷ​​​യും മ​​​റ്റു​​​ള്ള സെ​​​മ​​​സ്റ്റ​​​റു​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷ വേ​​​ണ്ടെ​​​ന്നു​​​മു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്. അ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​പ്പോ​​​ഴും കോ​​​വി​​​ഡ് വ്യാ​​​പ​​​നത്തോ​​​ത് ശ​​​ക്ത​​​മാ​​​യി ഉ​​​യ​​​രു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് എ​​​ങ്ങ​​​നെ​​​യെ​​​ന്ന ചോ​​​ദ്യ​​​വും ഉ​​​യ​​​രു​​​ന്നു​​​ണ്ട്.


കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ മു​​​ത​​​ലു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഓ​​​ഗ​​​സ്റ്റ് ആ​​​ദ്യ ആ​​​ഴ്ച്ച മു​​​ത​​​ൽ ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​രു സെ​​​മ​​​സ്റ്റ​​​റി​​​ലെ മു​​​ഴു​​​വ​​​ൻ ക്ലാ​​​സു​​​ക​​​ളും ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന ചി​​​ന്ത​​​യും അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ണ്‍​സി​​​ലി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​മു​​​യ​​​ർ​​​ന്നു.

തോ​​​മ​​​സ് വ​​​ർ​​​ഗീ​​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.