ജനതാദള്‍ നേതാവ് ആലുങ്കൽ ദേവസിക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചു
Sunday, August 2, 2020 12:14 AM IST
കൊച്ചി: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് തൃക്കാക്കര തോപ്പില്‍ പൈപ്പ്ലൈന് റോഡിനു സമീപം ആലുങ്കല്‍ ദേവസിക്കു (80) മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ വെള്ളിയാഴ്ചയായിരുന്നു മരണം. തുടർന്നു നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്നു കണ്ടത്. അവിഭക്ത ജനതാദളിന്റെ ജില്ലാ പ്രസിഡന്റും ജനതാദള്‍ എസ്, സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) പാര്‍ട്ടികളുടെ വൈസ് പ്രസിഡന്റുമായിരുന്നു. ഭാര്യ: വരാപ്പുഴ വിതയത്തില്‍ കുടുംബാംഗം ബേബി. മക്കള്‍: അഡ്വ. ജോര്‍ജ്, അഡ്വ. പോള്‍. മരുമക്കള്‍: ടിന്റു, നിഹില്‍.