എസ്ഐയ്ക്കു രോഗം: പോലീസ് ആസ്ഥാനം അടച്ചു
Sunday, August 2, 2020 12:16 AM IST
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഗേറ്റിന്റെ ചുമതലയുള്ള റിസപ്ഷൻ എസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് അണുനശീകരണ പ്രവർത്തനങ്ങൾക്കായി പോലീസ് ആസ്ഥാനം ഭാഗികമായി അടച്ചു.
പോലീസ് ആസ്ഥാനത്തെ രണ്ടു കണ്ട്രോൾ റൂമുകൾ ഒഴികെയുള്ളവയാണ് അടച്ചത്. കണ്ട്രോൾ റൂമുകൾ മൂന്നിലൊന്നു ജീവനക്കാരെ ഉപയോഗിച്ചു പ്രവർത്തിപ്പിക്കാനാണു നിർദേശം. കഴിഞ്ഞ ദിവസമാണു പോലീസ് ആസ്ഥാനത്തെ കാട്ടാക്കട സ്വദേശിയായ പേരൂർക്കട എസ്എപി ക്വാർട്ടേഴ്സിൽ താമസിക്കുന്ന എസ്ഐക്കു കോവിഡ് സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് ഗേറ്റിന്റെ ചുമതലയുള്ള പോലീസുകാർ അടക്കം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയവരോടു ക്വാറന്റൈനിൽ പോകാൻ നിർദേശം നൽകിയിരുന്നു.