രാമപുരം മാർ ആഗസ്തിനോസ് കോളജ് സിൽവർ ജൂബിലി സ്റ്റാംപ് പ്രകാശനം ചെയ്തു
Monday, August 3, 2020 12:16 AM IST
രാമപുരം: സിൽവർ ജൂബിലി നിറവിലെത്തിനിൽക്കുന്ന മാർ ആഗസ്തിനോസ് കോളജിന്റെ മൈസ്റ്റാംപ് പ്രകാശനം ചെയ്തു. തപാൽവകുപ്പ് കോട്ടയം ഡിവിഷന്റെ സഹകരണത്തോടെയാണ് കോളജിന്റെ ചിത്രം പതിച്ച സ്റ്റാംപ് പുറത്തിറക്കിയത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രകാശനകർമം നിർവഹിച്ചു. കോളജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരി, ബർസാർ ഷാജി ആറ്റുപുറത്ത്, ജോണി വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു.