ബൈലാട്രൽ ടാക്സ് തപാലിൽ സ്വീകരിക്കും
Tuesday, August 4, 2020 12:16 AM IST
തിരുവനന്തപുരം: കേരളത്തിൽ ഓടാനായി എസ്ടിഎ, കേരള പെർമിറ്റ് നൽകിയിട്ടുള്ള തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ചരക്ക് വാഹനങ്ങളുടെ ബൈലാട്രൽ ടാക്സ് അടയ്ക്കുന്നതിനുള്ള അപേക്ഷകൾ തപാൽ മാർഗം സ്വീകരിക്കും.
കേരളത്തിൽ നിന്ന് നൽകിയിട്ടുള്ള ഇവി പെർമിറ്റിന്റെ പകർപ്പ്, വാഹന ഇൻഷ്വറൻസിന്റെ പകർപ്പ്, നികുതി തുകയ്ക്ക് (ഫൈൻ ഉൾപ്പെടെ) തുല്യമായി സെക്രട്ടറി, എസ്ടിഎ, കേരളയുടെ പേരിലുള്ള ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയോടൊപ്പം നികുതി ടോക്കൺ വാഹന ഉടമയ്ക്ക് അയച്ചു നൽകുന്നതിന് മേൽവിലാസമെഴുതി ആവശ്യമായ തപാൽ സ്റ്റാമ്പ് ഒട്ടിച്ച കവർ എന്നിവ സെക്രട്ടറി, എസ്ടിഎ, ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ്, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തൈക്കാട്. പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ അയയ്ക്കണം.
ജൂൺ 30 വരെയുള്ള ഫൈൻ ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി അസൽ രേഖകൾ സമർപ്പിക്കേണ്ട. 04712333317, 2333337.