ഇടുക്കിയിൽ ജലനിരപ്പ് കുതിച്ചുയർന്നു
Wednesday, August 5, 2020 1:16 AM IST
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ 24 മണിക്കൂറിനിടെ 2.74 അടി വെള്ളം ഉയർന്നു. പദ്ധതി പ്രദേശത്ത് ഇന്നലെ 123.40 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
പെരിയാറ്റിൽ നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലേക്ക് 30.804 ദശലക്ഷം ഘനമീറ്റർ ജലമാണ് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ ഏഴിനുള്ള കണക്കുപ്രകാരം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,340.30 അടിയാണ്. കഴിഞ്ഞവർഷം ഇതേദിവസം 2316 അടിയായിരുന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷിയുടെ 54.45 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. മഴ കനത്തതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകളുടെ മൂന്നു ഷട്ടറുകൾവീതം ഇന്നലെ ഉയർത്തി.