സിപിഎം ശ്രമം ജനശ്രദ്ധ തിരിക്കാൻ: കെ.സി.വേണുഗോപാൽ
Thursday, August 6, 2020 12:42 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പ്രതിസ്ഥാനത്ത് നിർത്തി ജനരോഷത്തിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ആയോധ്യ വിഷയത്തിൽ സിപിഎം നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. സുപ്രീംകോടതി വിധിയെ മാനിക്കാനും മതേതരത്വത്തെ സംരക്ഷിക്കാനും എല്ലാ ജനവിഭാഗങ്ങളെയും ഒന്നായി കാണാനുമാണ് അയോധ്യ വിഷയത്തിൽ കോടതിവിധി വന്ന ശേഷം എഐസിസിയെടുത്ത പ്രമേയം.