ഇ-അസസ്മെന്റ് സംവിധാനം നികുതിദായക സൗഹൃദമാകും: ചീഫ് കമ്മീഷണര്‍
Saturday, August 8, 2020 12:22 AM IST
കൊച്ചി: തെരഞ്ഞെടുത്ത നഗരങ്ങളില്‍ ആദായനികുതി വകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നികുതിദായകര്‍ നേരിട്ട് ഹാജരാകാതെയുള്ള ഫേസ്ലെസ് ഇ-അസസ്മെന്റ് സംവിധാനം നികുതിദായക സൗഹൃദമായ സാഹചര്യം സൃഷ്ടിക്കുമെന്ന് കേരള ആദായനികുതി പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ രവീന്ദ്ര കുമാർ പറഞ്ഞു. കൊച്ചി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്നലെ സംഘടിപ്പിച്ച വെര്‍ച്വല്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആദ്ദേഹം വിശദമാക്കിയത്.
സുതാര്യത, ലളിതവത്കരണം, നികുതി അടയ്ക്കുന്നതിലെ സൗകര്യം, നികുതിദായ സൗഹൃദമായ സാഹചര്യം സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.
കേരളത്തിന്റെ ചുമതലയുള്ള ആദായനികുതി കമ്മീഷണര്‍ എന്‍. ജയശങ്കര്‍, കൊച്ചി ആദായനികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ ഇയാസ് അഹമ്മദ്, പിഐബി കൊച്ചി ജോയിന്റ് ഡയറക്ടര്‍ രശ്മി റോജ തുഷാര നായര്‍, അസി. ഡയറക്ടര്‍ ഐസക് ഈപ്പന് തുടങ്ങിയവരും പങ്കെടുത്തു.