കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു
Tuesday, August 11, 2020 12:45 AM IST
കൊച്ചി: കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ചുമതലയേറ്റു. കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ പിഒസിയില്‍ നടന്ന ചടങ്ങിലാണു ചുമതലയേറ്റെടുത്തത്.
സഭയുടെ വിവിധ ശുശ്രൂഷാമേഖലകളില്‍ സമര്‍പ്പണ മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സംഘാടന മികവും പ്രതിഭയും തെളിയിച്ചിട്ടുള്ള ഫാ. പാലയ്ക്കാപ്പിള്ളിക്കു പുതിയ നിയോഗം ഫലപ്രദമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നു മാര്‍ ആലഞ്ചേരി പറഞ്ഞു. സ്തുത്യര്‍ഹമായ രീതിയില്‍ പിഒസിയിലെ ശുശ്രൂഷ പൂര്‍ത്തിയാക്കിയ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിനു കർദിനാൾ നന്ദി അറിയിച്ചു. കൃത്യനിർ വഹ ണത്തിൽ പുതിയ ഡയറക്ട ർ ഏവരുടെ യും സഹകരണം അഭ്യർഥിച്ചു