ദിവ്യബലി തടസപ്പെടുത്തിയതിനു നടപടി വേണം: കെസിഎഫ്
Wednesday, August 12, 2020 12:25 AM IST
കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ദിവ്യബലി നടത്തി എന്നാരോപിച്ചു തലശേരി അതിരൂപതയിലെ നീലേശ്വരം ചായ്യോത്ത് വിശുദ്ധ അല്‍ഫോൻസ പള്ളിയിലെ വികാരി ഫാ. ലൂയീസ് മരിയദാസിനും കന്യാ സ്ത്രീകള്‍ക്കുമെതിരേ നീലേശ്വരം പോലീസ് കേസെടുത്തതില്‍ കേരള കാത്തലിക് ഫെഡറേഷൻ (കെസിഎഫ്) നേതൃയോഗം അപലപിച്ചു.
കുര്‍ബാനയ്ക്കിടെ വൈദികനെ പോലീസ് അള്‍ത്താരയില്‍നിന്നു വിളിച്ചിറക്കി കേസെടുത്തതു കത്തോലിക്ക വിശ്വാസത്തെ അവഹേളിക്കലാണ്. അവഹേളിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി. കെ. ജോസഫ് അധ്യക്ഷത വഹിച്ചു.