സ്വര്‍ണക്കടത്ത് : സ്വർണവ്യാപാരിയെ ചോദ്യം ചെയ്തു
Thursday, August 13, 2020 12:22 AM IST
കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടു ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് ചോദ്യം ചെയ്തത്. സംജു വാങ്ങിയ സ്വർണം ഷംസുദ്ദീന് നൽകിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഷംസുദ്ദീന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
കസ്റ്റംസിന്റെ അന്വേഷണം കൂടുതൽ സ്വർണവ്യാപാരികളിലേക്കു നീങ്ങുമെന്നാണു സൂചന. മലബാർമേഖലയിലുള്ള സ്വർണക്കടക്കാരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നും അറിയുന്നു.